എന്റെ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയിൽ ഞാൻ അഭിമാനം കൊള്ളുന്നു, ചന്ദ്രയാന് വേണ്ടി പ്രാർഥനകളോടെ; സംഘിയാക്കാൻ മറക്കാതിരിക്കുകയെന്ന് ഹരീഷ് പേരടി

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്റെ മൂന്നാം ഘട്ടത്തിന് ആശംസകളുമായി നടൻ ഹരീഷ് പേരടി. ഐഎസ്ആർഒ അയച്ച ചന്ദ്രയാൻ-3 ചന്ദ്രനെ തൊടാൻ ാെരുങ്ങുന്നതിന് മുന്നോടിയായാണ് ഹരീഷ് പോസ്റ്റിട്ടിരിക്കുന്നത്.

ഇന്ത്യയുടെ ശാസ്ത്രപുരോഗതിയിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു ‘ചന്ദ്രനിൽ തൊടാൻ പോകുന്ന ചന്ദ്രയാൻ-3 എന്ന എന്റെ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയിൽ ഞാൻ അഭിമാനം കൊള്ളുന്നു..പ്രാർഥനകളോടെ… (എന്നെ സംഘിയാക്കാൻ മറക്കാതിരിക്കുക)..ജയ് ഇന്ത്യാ ‘- എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര അടക്കമുള്ളവർ ചന്ദ്രയാൻ ദൗത്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, ചന്ദ്രയാൻ-3 യുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതോടെ നടൻ പ്രകാശ് രാജ് രംഗത്തെത്തി.

ചന്ദ്രനിൽ ചായക്കടയിട്ട മലയാളി എന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പുതിയ ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കി. നേരത്തെ ചന്ദ്രയാൻ അയക്കുന്ന ആദ്യ ചിത്രം എന്ന് പറഞ്ഞ് ചായ അടിക്കുന്ന ആളുടെ ചിത്രം നടൻ പ്രകാശ് രാജ് ട്വിറ്ററിൽ പങ്കിട്ടത് കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെയാണ് പുതിയ പോസ്റ്റ്.

Exit mobile version