യാത്രക്കാര്‍ നോക്കിനില്‍ക്കെ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ശകാരിച്ചു; വനിതാ കണ്ടക്ടര്‍ ഓടുന്ന ബസില്‍ തലകറങ്ങി വീണു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍ ഓടുന്ന ബസില്‍ തലകറങ്ങി വീണു. ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ശ്രീകണ്ഠന്‍ ബസില്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെ കണ്ടക്ടറെ ശകാരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പാപ്പനംകോട് ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ ബസില്‍ തലകറങ്ങി വീണത്. ഇന്ന് രാവിലെ തിരുവനന്തപുരം നഗരത്തില്‍ ആയുര്‍വേദ ആശുപത്രി ജംഗ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. പിന്നീട് യാത്രക്കാരാണ് വനിതാ കണ്ടക്ടറെ ആശുപത്രിയില്‍ എത്തിച്ചത്.

Exit mobile version