‘മൈ നെയിം ഈസ് കുചേലൻ വിനോദ്; ലോട്ടറിയാണ് ഇപജീവനം; നിങ്ങൾ സാധാരണ ജനങ്ങളെ പറ്റിക്കുകയാണ്’; ലോട്ടറി ഓഫീസിൽ യുവാവിന്റെ അതിക്രമം

പത്തനംതിട്ട: ഓഫീസ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്തനംതിട്ടയിലെ ലോട്ടറി ഓഫീസിൽ കയറി യുവാവിന്റെ അതിക്രമം. കോഴഞ്ചേരി നാരങ്ങാനം സ്വദേശി വിനോദാണ് ‘കുചേലൻ വിനോദ്’ എന്ന് സ്വയം വിശേഷിപ്പിച്ച് പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്. കംപ്യൂട്ടർ, പ്രിന്റർ ഉൾപ്പെടെയുളളവ നശിപ്പിച്ച യുവാവ് ഓഫീസ് ജീവനക്കാരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

ഒടുവിൽ പോലീസെത്തി സംഭവത്തിൽ കോഴഞ്ചേരി നാരങ്ങാനം സ്വദേശി വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലോട്ടറി ഏജന്റ് എന്ന് അവകാശപ്പെട്ടാണ് ഇയാൾ ഓഫീസിലേക്ക് എത്തിയത്.

‘ലോട്ടറിയാണ് തന്റെ ഉപജീവനമാർഗം, നിങ്ങൾ സാധാരണ ജനങ്ങളെ പറ്റിക്കുകയാണ്’ എന്ന് ആവർത്തിച്ച് അലറിക്കൊണ്ട് വിനോദ് ജീവനക്കാർക്ക് നേരെ തട്ടികയറുകയായിരുന്നു.

വേണമെങ്കിൽ നിങ്ങൾക്ക് പോലീസിനെ വിളിക്കാമെന്നും വിനോദ് പറയുന്നുണ്ട്. കേരള സർക്കാർ നടത്തുന്ന ലോട്ടറിയുടെ പിന്നിൽ നടക്കുന്ന അനീതിക്കെതിരായ ഒറ്റയാൾ പ്രതിഷേധമാണിത് എന്നാണ് വിനോദിന്റെ അവകാശവാദം.

Exit mobile version