വൈകീട്ട് പുതിയ നോവലിന്റെ പ്രകാശനച്ചടങ്ങ്, പ്രശസ്ത എഴുത്തുകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരനും സിനിമാതിരക്കഥാകൃത്തുമായ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

death|bignewslive

57 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രോഗം മൂര്‍ച്ഛച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് അന്ത്യം.

also read: ആറ്റിങ്ങലിൽ യുവാവിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവം കൊലപാതകം? ലഹരി സംഘങ്ങൾ തമ്മിലുള്ള സംഘർഷമെന്ന് പോലീസിന് സൂചന

അദ്ദേഹത്തിന്റെ പുതിയ നോവലിന്റെ പ്രകാശനച്ചടങ്ങ് വൈകീട്ട് നടക്കാനിരിക്കുകയായിരുന്നു. അതിനിടെയാണ് സാഹിത്യലോകത്തെ ഞെട്ടിച്ച് കൊണ്ട് മരണവാര്‍ത്ത പുറത്തുവന്നത്. ലുക്കാ ചുപ്പി സിനിമയ്ക്കായി തിരക്കഥയൊരുക്കിയിട്ടുണ്ട്.

death|bignewslive

Exit mobile version