തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട..! കണ്ടെടുത്തത് ന്യൂയര്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് എത്തിച്ചത്

തൃശ്ശൂര്‍: തൃശ്ശൂരില്‍ കഞ്ചാവ് സംഘം പിടിയില്‍. ചാലക്കുടി സ്വദേശികളായ വിജീഷ് ,നജീബ്, മാര്‍ട്ടിന്‍ എന്നിവരെയാണ് തൃശൂര്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. നാല് കിലോ കഞ്ചാവാണ് ഇവരില്‍നിന്ന് പിടികൂടിയത്. ന്യൂയര്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായിട്ടാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കും.

Exit mobile version