അന്ന് രജനിസാര്‍ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു, നിങ്ങളാണ് ‘കേരള സത്യരാജ്’..! ഡോക്ടറുടെ മുന്നിലെത്തിയ കട്ടപ്പ പറയുന്നു

തിരുവനന്തപുരം:’ബാഹുബലി’യിലെ കട്ടപ്പ ആണെന്ന് തെറ്റിദ്ധരിച്ചു.. കഴിഞ്ഞദിവസം ഡോക്ടര്‍ ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വൈറലായിരുന്നു സര്‍ക്കാര്‍ ആശുപത്രി ഒപിയിലെത്തിയ രോഗി സത്യരാജിനെ പോലെയിരിക്കുന്നു എന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം മാത്രമല്ല, ഇരുവരും തമ്മിലുള്ള ഫോട്ടേയും പോസ്റ്റ് ചെയ്തിരുന്നു. മലയാളിയായ സൈദലവിയാണ് ഡോക്ടറെ അമ്പരിപ്പിച്ച ആ ‘കട്ടപ്പ’.

എന്നാല്‍ ഡോക്ടറിന് മാത്രമല്ല സൂപ്പര്‍ താരം രജനികാന്തിനും ഇക്കാര്യം തോന്നിയിരുന്നു. തന്നെ ചേര്‍ത്തുനിര്‍ത്തി രജനികാന്തും വിളിച്ചു ‘കേരള സത്യരാജ്’ എന്ന്- സൈദലവി പറയുന്നു. ഡോ. ഷിനു തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പം സൈദലവി നില്‍ക്കുന്ന ചിത്രങ്ങളും അവര്‍ പങ്കുവെച്ചു.

ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്നലെ ഒപി യില്‍ വന്ന സത്യരാജിനെ പോലെയിരിക്കുന്ന ആളുടെ ഫോട്ടോ ഞാന്‍ ഫേസ്ബുക്കില്‍ ഇടുകയും അത് വൈറല്‍ ആകുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പേര് സൈദലവി എന്നാണ്.

ഇന്ന് അദ്ദേഹം എനിക്ക് വാട്‌സആപ്പിള്‍ മെസ്സേജ് അയച്ചു. അദ്ദേഹത്തെ മുന്‍പ് രജനികാന്ത് ചേര്‍ത്തു നിര്‍ത്തി ‘കേരള സത്യരാജ്’ എന്നു വിളിച്ചിരുന്നത്രെ. 1996 സെപ്റ്റംബര്‍ മാസമായിരുന്നു ആ കൂടിക്കാഴ്ച്ച. ഒപ്പം ചിത്രങ്ങളും അയച്ചു തന്നു.

എന്തായാലും ഇങ്ങനെയൊരു ട്വിസ്റ്റ് ഇതിലുണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല. അദ്ദേഹത്തെ പരിചയക്കാര്‍ ഒക്കെ വിളിച്ചു വൈറല്‍ പോസ്റ്റിന് കുറിച്ചു അറിയിച്ചു എന്നു പറഞ്ഞു. സന്തോഷമുണ്ട് ഒപി മുറിയില്‍ നിന്നും തുടങ്ങിയ ഡോക്ടര്‍ രോഗി ബന്ധത്തിന്റെ വേരുകള്‍ നല്ല സുഹൃത്ത് ബന്ധത്തിലേയ്ക്ക് എത്തിയതില്‍.

അതോടൊപ്പം താങ്കളെ ലോകം കണ്ടതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. താങ്കളെ ടിവി അല്ലെങ്കില്‍ സിനിമയില്‍ കാണാന്‍ സാധിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.

ചിലര്‍ പറഞ്ഞു കട്ടപ്പയോട് എന്തിനാണ് ബാഹുബലിയെ കൊന്നതെന്ന് ചോദിക്കണം എന്ന്. അടുത്ത ദിവസം ഒപി വരുമ്പോള്‍ ചോദിക്കാം കേട്ടോ.

Exit mobile version