പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി; ഡൽഹിയിൽ നിന്നും അതിവേഗ തീരുമാനം

കോട്ടയം:മുൻമുഖ്യമന്ത്രിയും എംഎൽഎയുമായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഉപതിരഞ്ഞെടുപ്പ് ഉറപ്പായ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫിന്റെ സ്ഥാനാർത്ഥിയാകും. ഡൽഹിയിൽ വെച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചു. നിലവിൽ യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട്‌റീച്ച് സെൽ ചെയർമാനാണ് ചാണ്ടി ഉമ്മൻ. കെപിസിസി അംഗമാണ്.

അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾ പിന്നിടുന്നതിനിടെയാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ ഒരു പേരുമാത്രമാണ് ഉയർന്നുവന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

പുതുപ്പള്ളി എംഎൽഎയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് നടക്കും. 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലത്തിലാണ് പുതുപ്പള്ളി.

ALSO READ- കാമുകിയെ കാണാൻ പുലർച്ചെ പിസയുമായെത്തി; ടെറസിലെ കാൽപെരുമാറ്റം കേട്ട് ഭയന്ന് മൂന്നാം നിലയിൽ നിന്നും താഴേക്ക് പതിച്ചു; യുവാവിന് ദാരുണമരണം

ഡൽഹി സെൻറ് സ്റ്റീഫൻസ് കോളജിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടിയ ചാണ്ടി ഉമ്മൻ ഡൽഹി സർവ്വകലാശാലയിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

Exit mobile version