കാറുകള്‍ വാടകയ്‌ക്കെടുത്ത് ഉപയോഗിച്ച് ശേഷം തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയില്‍

കാറുകള്‍ വാടകയ്‌ക്കെടുത്ത് ദിവസങ്ങളോളം ഉപയോഗിച്ച ശേഷം വില്‍ക്കുക എന്നതാണ് രാഹുല്‍ ദാസിന്റെ രീതി.

കണ്ണൂര്‍: കാറുകള്‍ വാടകയ്‌ക്കെടുത്ത് ഉപയോഗിച്ച് ശേഷം തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയില്‍. ശ്രീകണ്ഠപുരം പരിപ്പായി സ്വദേശി രാഹുല്‍ദാസാണ് പിടിയിലായത്. കാറുകള്‍ വാടകയ്‌ക്കെടുത്ത് ദിവസങ്ങളോളം ഉപയോഗിച്ച ശേഷം വില്‍ക്കുക എന്നതാണ് രാഹുല്‍ ദാസിന്റെ രീതി.

പരിപ്പയി സ്വദേശികളായ കുറുമംഗലത് മഹേഷ് മോഹന്‍, ചെരിക്കോട് സ്വദേശി ഷിബു എന്നിവരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തത്. കഴിഞ്ഞ് ഒക്ടോബറില്‍ മഹേഷ് മോഹനില്‍ നിന്നും മാരുതി ഓള്‍ട്ടോ കാര്‍ വാടകയ്‌ക്കെടുത്ത്. എന്നാല്‍ പിന്നീട് കാര്‍ തിരികെ നല്‍കാതെ പുതിയതെരു സ്വദേശി അര്‍ഷിക്ക് 50,000 രൂപയ്ക്ക് വില്‍പ്പന നടത്തുകയായിരുന്നുവെന്നാണ് പരാതി.

കഴിഞ്ഞ ഒക്ടോബറില്‍ തന്നെയാണ് ഷിബുവും ഇയാള്‍ക്ക് തന്റെ മാരുതി ഓള്‍ട്ടോ കാര്‍ വാടകയ്ക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് ഇത് ബക്കളം സ്വദേശികളായ 3 പേര്‍ക്ക് 1 ലക്ഷം രൂപയ്ക്ക് വിറ്റു എന്നാണ് പരാതി. മഹേഷ് ദാസിന്റെതടക്കം 2 കാറുകള്‍ പുതിയതെരുവിലെ അര്‍ഷിയുടെ ഗോഡൗണില്‍നിന്നും പോലീസ്ക സ്റ്റഡിയിലെടുത്തു. മലയോര മേഖലയില്‍ നിന്നും ഇയാള്‍ ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ വാടകയ്ക്കെടുത് വില്‍പ്പന നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Exit mobile version