മകൾക്ക് ഒപ്പം പുഴയിൽ ചാടി ഗർഭിണി ജീവനൊടുക്കിയ സംഭവം: പ്രതികളായ ഭർത്താവും കുടുംബവും പോലീസിൽ കീഴടങ്ങി

കൽപറ്റ: അഞ്ചു വയസുകാരി കുഞ്ഞുമായി വെണ്ണിയോട് യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ കീഴടങ്ങി. മരണപ്പെട്ട ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇവർക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ദർശനയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 13നാണ് കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ വി ജി വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകൾ ദർശന(32) കീടനാശനി കഴിച്ചതിനു ശേഷം മകൾ ദക്ഷയുമൊത്തു പുഴയിൽ ചാടി മരിച്ചത്.

ഗാർഹിക പീഡമനമാണ് ദർശനയെ കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചത്. മരിക്കുമ്പോൾ അഞ്ചുമാസം ഗർഭിണിയായിരുന്നു ദർശന. സംഭവം വിവാദമായതിന് പിന്നാലെ ദർശനയുടെ ഭർത്താവും കുടുംബവും ഒളിവിൽ പോയി. പിന്നീട് കുട്ടിയുടെ മൃതദേഹം 3 ദിവസങ്ങൾക്ക് ശേഷമാണു ലഭിച്ചത്.

2016 ഒക്ടോബർ 23നായിരുന്നു ദർശനയുടെ വിവാഹം. വിവാഹ സമ്മാനമായി നൽകിയ സ്വർണം ഓംപ്രകാശിന്റെ പിതാവ് നടത്തിയിരുന്ന കാപ്പിക്കച്ചവടത്തിന് ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണു ഗാർഹിക പീഡനങ്ങളുടെ തുടക്കം.

ALSO READ- നിയമക്കുരുക്കില്‍പ്പെട്ട് പ്രവാസി മലയാളിയുടെ മൃതദേഹം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്നത് ഒരു വര്‍ഷത്തോളം, ഒടുവില്‍ വിട്ടുനല്‍കിയത് എംഎ യൂസഫലിയുടെ ഇടപെടലില്‍

ദർശന പൂക്കോട് വെറ്ററിനറി കോളജിൽ ജോലി ചെയ്ത വകയിൽ ലഭിച്ച തുക ഓംപ്രകാശിനു കാർ വാങ്ങാൻ നൽകാത്തതിലും പീഡനം തുടർന്നുവെന്നു ദർശനയുടെ മാതാപിതാക്കൾ പറയുന്നു. ഭർത്താവും പിതാവും ഈ കാര്യം ചോദിച്ചു പീഡിപ്പിക്കുന്നതു നിത്യ സംഭവമായിരുന്നു.

എന്നാൽ വിവാഹ ബന്ധത്തിൽ നിന്നു പിന്മാറിയാൽ ദക്ഷയ്ക്ക് അച്ഛൻ നഷ്ടപ്പെടുമെന്ന ചിന്തയാണ് മകളെ ആ തീരുമാനത്തിൽ നിന്നു പിന്മാറ്റിയത്. ഇതിനിടയിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി 2 തവണ ഗർഭം അലസിപ്പിക്കേണ്ടി വന്നത് അവളെ മാനസികമായി തളർത്തിയെന്നും ദർശനയുടെ വീട്ടുകാർ പറയുന്നു.

വിവാഹശേഷം ആറര വർഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു.

Exit mobile version