അഷ്ഫാഖിന് ഒപ്പം അഞ്ചു വയസുകാരി മിഠായി തിന്നുകൊണ്ട് പോകുന്നത് കണ്ടു; ചോദിച്ചപ്പോൾ മകളാണെന്ന് പറഞ്ഞു; രണ്ട് മൂന്നുപേർ പിന്നാലെ വന്നു: സിഐടിയു തൊഴിലാളി

ആലുവ: ആലുവയിൽ നിന്നും കാണാതായ അഞ്ചു വയസുകാരിയുടെ മൃതദേഹം കണ്ടെത്താൻ കാരണമായത് ആലുവ മാർക്കറ്റിലെ സിഐടിയു തൊഴിലാളിയുടെ സംശയം. പോലീസിന്റെ പിടിയിലായ അഷ്ഫാഖിനെ കഴിഞ്ഞദിവസം കണ്ടതായി സിറാജുദ്ദീൻ ഓർത്തെടുത്തതാണ് പോലീസിനും സഹായകരമായത്.

ചാന്ദ്നി എന്ന ബിഹാരി പെൺകുട്ടിയുമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അഷ്ഫാഖ് മാർക്കറ്റിൽ എത്തിയത്. ആ സമയത്ത് സിഐടിയു തൊഴിലാളി സിറാജുദ്ദീൻ ഇയാളെ കണ്ടിരുന്നു. ഇന്ന് രാവിലെ വാർത്താ മാധ്യമങ്ങളിൽ പിടിയിലായ അഷ്ഫാഖിന്റെ ചിത്രം കണ്ടപ്പോഴാണ്് ഇക്കാര്യം സിറാജുദ്ദീൻ പോലീസിനെ അറിയിച്ചത്.

തുടർന്ന് നടത്തിയ തിരിച്ചിലിലാണ് ആലുവ മാർക്കറ്റിന് പിന്നിൽ നിന്ന് പെൺകുട്ടിയുടെ മ-തദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടി മിഠായി തിന്നുകൊണ്ടായിരുന്നു അഷ്ഫാഖിനൊപ്പം എത്തിയത്. ഇയാൾ ആലുവ മാർക്കറ്റിന് പിന്നിലേക്ക് മദ്യപിക്കാനെന്ന് പറഞ്ഞ് ചാന്ദ്നിക്കൊപ്പം പോയി. ചോദിച്ചപ്പോൾ കൂടെയുള്ള ചാന്ദ്‌നി മകളാണെന്നാണ് പറഞ്ഞത്. പിന്നാലെ രണ്ട് മൂന്ന് പേർ പോയിരുന്നു. അത് അഷ്ഫാഖിന്റെ കൂട്ടാളികളാണോ എന്ന് വ്യക്തമല്ലെന്നും സിറാജുദ്ദീൻ പറഞ്ഞു.

ALSO READ- ചാന്ദ്‌നിയെ കൊന്നത് അതിക്രൂരമായി, ഒടിച്ച് ചാക്കില്‍ കെട്ടി മാലിന്യ കൂമ്പാരത്തില്‍ തള്ളി; പ്രതി കുറ്റം സമ്മതിച്ചു

സിറാജുദ്ദീൻ രാവിലെ സ്റ്റേഷനിൽ വിളിച്ച് വിവരം അറിയച്ചതനുസരിച്ച് പോലീസ് തിരച്ചിൽ നടത്തിയപ്പോഴാണ് സമീപത്തെ സിസിടിവി ദൃശ്യത്തിൽ നിന്ന് തിരിച്ച് പോകുമ്പോൾ കുട്ടി ഇല്ലാതെയാണ് അഷ്ഫാഖ് പോകുന്നതെന്ന് വ്യക്തമായത്. തുടർന്ന് തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെടുത്തത്.

ആലുവ കെഎസ്ആര്‍ടിസി ഗാരേജിന് സമീപം മുക്കത്ത് പ്ലാസയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി മജജയ് കുമാറിന്റെ മകളെ വീടിന് മുകളില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി അസ്ഫാക്ക് ആലം തട്ടിക്കൊണ്ടു പോയത്. ഇയാള്‍ കുട്ടിയുമായി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ചാന്ദ്നികുമാരിയെ താൻ കൊലപ്പെടുത്തിയതാണെന്ന് പ്രതി അസ്ഫാക്ക് ആലം സമ്മതിച്ചു. മൃതദേഹം താൻ ഉപേക്ഷിച്ചു എന്നും പ്രതി പറഞ്ഞു. ആലുവ റൂറൽ എസ് പി വിവേക് ആണ് ഇക്കാര്യം പറഞ്ഞത്.

Exit mobile version