ഒരേ കളർ ഷർട്ട് പണി പറ്റിച്ചു..! കൈക്കൂലി കേസിൽ സർവേയർക്ക് പകരം ആളുമാറി തഹസിൽദാരെ പൊക്കി വിജിലൻസ്

പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ശേഷം തഹസില്‍ദാരുടെ യാത്രയയപ്പ് ചടങ്ങിനായി താമരശേരി താലൂക്ക് ഓഫീസില്‍ എത്തിയപ്പോഴാണ് വിജിലന്‍സ് നസീറിനെ പിടികൂടിയത്. ‍

ഒരേ കളർ ഷർട്ട് ഇട്ടതിന്റെ പേരിൽ അബദ്ധം പിണഞ്ഞു വിജിലൻസ്. കൈക്കൂലിക്കാരൻ എന്ന് കരുതി സർവേയർക്ക് പകരം തഹസിൽദാരെ ആദ്യം പിടികൂടിയാണ് വിജിലൻസ് കുരുക്കിലായത്. തഹസിൽദാരും കൈക്കൂലി വാങ്ങിയ സർവേയറും ഒരേ കളറിലുള്ള ഷർട്ട് ധരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്.

തഹസിൽദാരുടെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു സംഭവം. സ്ഥലവും റോഡും സര്‍വേ നടത്താനായി കൂടരഞ്ഞി സ്വദേശിയില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ശേഷം തഹസില്‍ദാരുടെ യാത്രയയപ്പ് ചടങ്ങിനായി താമരശേരി താലൂക്ക് ഓഫീസില്‍ എത്തിയപ്പോഴാണ് വിജിലന്‍സ് സർവേയർ നസീറിനെ പിടികൂടിയത്. ‍

കൈക്കൂലിക്കാരൻ എന്ന് കരുതി തഹസിൽദാരെയാണ് വിജിലൻസ് ആദ്യം പിടികൂടിയതെങ്കിലും അബദ്ധം മനസിലായതോടെ തിരുത്തി. നേരത്തെ നസീറിന് പതിനായിരം രൂപ കൈക്കൂലി നല്‍കിയെങ്കിലും സ്ഥലം മാത്രമാണ് സര്‍വേ നടത്തിയതെന്നും റോഡ് സര്‍വേക്കായി 20000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറ‍യുന്നു. നസീറിനെക്കുറിച്ച് നേരത്തെയും പരാതികള്‍ ലഭിച്ചിരുന്നതായാണ് റിപോർട്ടുകൾ.

Exit mobile version