ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വിളിക്കാനെത്തി ജീവനക്കാര്‍, കണ്ടത് ലോക്കോ റണ്ണിങ് റൂമില്‍ മരിച്ച് കിടക്കുന്ന ലോക്കോ പൈലറ്റിനെ

കണ്ണൂര്‍: ലോക്കോ പൈലറ്റിനെ ലോക്കോ റണ്ണിങ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കൊയിലാണ്ടി സ്വദേശി കെ.കെ.ഭാസ്‌കരന്‍ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നു സംശയിക്കുന്നു.

അമ്പത്തിരണ്ട് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് ആയി ഭാസ്‌കരന്‍ കണ്ണൂരിലെത്തിയത്.

also read: അഞ്ച് ദിവസം കാത്തിരുന്നിട്ടും ഉറ്റവരാരും എത്തിയില്ല; ശ്രീധരന്റെ ചിതയ്ക്ക് ഹൈന്ദവാചാര പ്രകാരം ചിതയൊരുക്കി വൈദികനായ അനിലച്ചൻ

ഇന്ന് രാവിലെ 5.10നു കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ലോക്കോ പൈലറ്റ് ആയി പോകേണ്ടതായിരുന്നു. സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ജീവനക്കാര്‍ ഭാസ്‌കരനെ വിളിക്കാനായി ചെന്നത്.

also read: ഇത് ഒരു അമ്മയുടെ കരുതല്‍! കൈക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് ചോറ് വാരികൊടുത്ത് സുമതിചേച്ചി; അഭിനന്ദനവുമായി മന്ത്രി, വൈറല്‍ വീഡിയോ

അപ്പോഴാണ് ലോക്കോ റണ്ണിങ് റൂമില്‍ അദ്ദേഹത്തെ അനക്കമില്ലാത്ത നിലയില്‍ കണ്ടത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി.

Exit mobile version