”അപ്പ ഒരിക്കലും ഒരു പിന്‍ഗാമിയെ പറഞ്ഞിട്ടു പോകുന്ന ആളല്ല, അതിനാല്‍ പിന്‍ഗാമി ഞാനാണെന്ന് അവകാശപ്പെടുന്നത് ശരിയല്ല”; വ്യക്തമാക്കി ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ പിന്മാഗിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയരുന്നത്. ചാണ്ടി ഉമ്മനെയാണ് ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന കെപിസിസി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍.

ജീവിച്ചിരുന്നപ്പോള്‍ ചാണ്ടി ഉമ്മനാണ് തന്റെ പിന്‍ഗാമിയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ലെന്നും അതിനാല്‍ ഇപ്പോള്‍ പിന്‍ഗാമി താനാണെന്ന് അവകാശപ്പെടുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം ആദ്യമായി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ എത്തിയപ്പോഴാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.

also read: ജലനിരപ്പ് കുത്തനെ ഉയര്‍ന്നു, പൊരിങ്ങല്‍കുത്ത് ഡാം ഉടന്‍ തുറക്കും, ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

”ഞാന്‍ ഇപ്പോള്‍ സാമൂഹിക-രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് അതേരീതിയില്‍ തുടരും. വി.എം.സുധീരന്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണ്. അപ്പ ഒരിക്കലും ഒരു പിന്‍ഗാമിയെ പറഞ്ഞിട്ടു പോകുന്ന ആളല്ല. ” ചാണ്ടി ഉമ്മന്‍ പറഞ്ഞു.

”ഞാന്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആളാണ്. പല തവണ എന്റെ പേരു പറയാന്‍ അവസരമുണ്ടായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം ചെയ്യാത്ത ഒരു കാര്യം നമ്മളായിട്ട് ചെയ്യുന്നത് എങ്ങനെയാണ്. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം എപ്പോഴും പാര്‍ട്ടി പറയുന്നത് അനുസരിച്ചാണ്. പുതുപ്പള്ളിയില്‍ മാത്രമല്ല കേരളം ഒട്ടുക്കേ ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതുപ്പള്ളിയിലും പ്രവര്‍ത്തിക്കും എന്നു മാത്രമേ എനിക്ക് പറയാന്‍ കഴിയൂ. ” ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Exit mobile version