‘രേഖ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു, ഇപ്പോള്‍ കേരളം മുഴുവന്‍ അറിഞ്ഞു’; അവാര്‍ഡ് നേടിയ സന്തോഷത്തില്‍ വിന്‍സി അലോഷ്യസ്

തിരുവനന്തപുരം: 2022 കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത് നടി വിന്‍സി അലോഷ്യസാണ്. ഇപ്പോഴിതാ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് താരം.

രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സിക്ക് അവാര്ഡ് ലഭിച്ചത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് വിന്‍സി പറഞ്ഞു.

also read:കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്

രേഖ എന്ന സിനിമ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ സിനിമ കേരളം മുഴുവന്‍ അറിഞ്ഞതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും വിന്‍സി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു.

also read: വാഹനം മാസങ്ങളായി വീട്ടുമുറ്റത്ത്, അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ പ്രവാസിക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ! പരാതി

ഈ അവസരത്തില്‍ സംവിധായകന്‍ ലാല്‍ ജോസിനോട് ഒരുപാട് നന്ദി പറയുന്നു. റിയാലിറ്റി ഷോയിലൂടെ ലാല്‍ജോസ് പിടിച്ചുകയറ്റിയത് കൊണ്ടാണ് താന്‍ ഇവിടെ എത്തിയതെന്നും ഈ അവാര്‍ഡ് താന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നെന്നുംവിന്‍സി പറഞ്ഞു.

Exit mobile version