സുഹൃത്തിന് കൂട്ടിരിക്കാനെത്തി; കോട്ടയം മെഡിക്കൽ കോളേജിൽ കുളിമുറിയിൽ ഒളിക്യാമറവെച്ച് പെൺകുട്ടിയുടെ നഗ്നദൃശ്യം പകർത്തി; യുവാവ് പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ. കുളിമുറിയിൽ ഒളിക്യാമറവെച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

സംഭവത്തിൽ ഇടുക്കി കൊന്നത്തടി ചിന്നാർ നിരപ്പ് മുണ്ടിച്ചിറ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫിനെ (23) ആണ് ഗാന്ധിനഗർ പോലീസ് അറസ്റ്റുചെയ്തത്.

ഹോട്ടൽ ജോലിക്കാരനാണ് പ്രതി. ഇയാൾ സുഹൃത്തിന്റെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിൽ സഹായിയായി എത്തിയതായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യംപകർത്തിയത്.

ALSO READ- റീൽസുകൾ വൈറലായപ്പോൾ തലവേദന കൊല്ലങ്കോടിന്; മദ്യലഹരിയിൽ യാത്രികർ എസ്‌ഐയെ കൈയ്യേറ്റം ചെയ്തു, കൈപിടിച്ച് തിരിച്ചു; അറസ്റ്റ്, റിമാൻഡ്

ഇതുകണ്ട പെൺകുട്ടി ബഹളംവെയ്ക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

Exit mobile version