പിതാവിനൊപ്പം കൊല്ലത്ത് താമസിക്കാം; ചികിത്സയ്ക്ക് മാത്രം കൊല്ലം വിടാം; സുരക്ഷാ അകമ്പടി നിർബന്ധമില്ല; മദനിക്ക് യാത്രാനുമതി നൽകിയ സുപ്രീകോടതി ഉത്തരവിങ്ങനെ

ന്യൂഡൽഹി: വീണ്ടും അബ്ദുൽ നാസർ മദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി ഉത്തരവിട്ടു. രോഗബാധിതനായ പിതാവിനെ കാണാനായി സ്വന്തം നാടായ കൊല്ലത്ത് താമസിക്കാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. 15 ദിവസത്തിൽ ഒരിക്കൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

താമസിക്കേണ്ടത് കൊല്ലം ജില്ലയിൽ ആയിരിക്കണം. ചികിത്സാർത്ഥം വേണമെങ്കിൽ കൊല്ലം ജില്ല വിട്ട് പുറത്തുപോകാൻ അനുമതി ഉണ്ട്. ഈ സാഹചര്യത്തിൽ പോലീസിനെ വിവരം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

കൂടാതെ കഴിഞ്ഞ തവണ ഏറെ വിവാദമായ ലക്ഷങ്ങൾ ചിലവു വരുന്ന സുരക്ഷാ അകമ്പടിയെ സംബന്ധിച്ച് ഒരു നിർദേശവും കോടതി മുന്നോട്ട് വെച്ചിട്ടില്ല. അതുകൊണ്ടു തന്നെ മദനിയുടെ യാത്രയ്ക്ക് കഴിഞഅ#തവണത്തെ പോലെ കാലതാമസം ഉണ്ടാവില്ലെന്നാണ് സൂചന.

ALSO READ- ട്രെയിനിന്റെ വാതിൽപടിയിൽ ഇരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങി; നിലതെറ്റി വീണ് രണ്ട് യുവാക്കൾക്ക് ദാരുണമരണം

നിലവിൽ മദനിയുമായി ബന്ധപ്പെട്ട കേസിലെ വിസ്താരം ഏറെക്കുറെ പൂർണമായിട്ടുണ്ട്. കോടതി നടപടികളിലും മറ്റും മഅദനിയുടെ സാന്നിധ്യം ആവശ്യമില്ല. ഈ സാഹചര്യത്തിലാണ് മഅദനിക്ക് ബെംഗളൂരുവിൽ നിന്ന് സ്വന്തം നാട്ടിലേക്ക് പോവാൻ സുപ്രീം കോടതി അനുമതി നൽകിയത്. വിചാരണകോടതി ആവശ്യപ്പെട്ടാൽ തിരികെ ബംഗളൂരുവിൽ എത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്.

Exit mobile version