ഇന്ന് രാമായണമാസാചരണത്തിന്റെ തുടക്കവും കര്‍ക്കിടകവാവും, തീര്‍ഥസ്ഥാനങ്ങളില്‍ പിതൃതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി

കൊച്ചി: ഇന്ന് കര്‍ക്കിടകവാവും രാമായണമാസാചരണത്തിന്റെ തുടക്കവും. അപൂര്‍വ്വമായാണ് ഇങ്ങനെ കര്‍ക്കിടകവാവും രാമായണമാസാചരണത്തിന്റെ തുടക്കവും ഒരേ ദിവസം വരുന്നത്. കര്‍ക്കിടകവാവ് ബലിയുടെ ഭാഗമായി വിവിധ തീര്‍ഥസ്ഥാനങ്ങളില്‍ പിതൃതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി.

തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം തിരുവല്ലം പരശുരാമക്ഷേത്രത്തിലും ശംഖുമുഖം വര്‍ക്കല പാപനാശം കടല്‍ത്തീരങ്ങളിലും പുലര്‍ച്ചെ രണ്ടുമണിയോടെ തന്നെ വാവുബലിച്ചടങ്ങുകള്‍ തുടങ്ങിയിരുന്നു.

also read: പൊന്നാനിയിൽ ദേശീയപാത നിർമാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് ജീപ്പ് മറിഞ്ഞ് കുടുംബത്തിന് പരിക്ക്; ജീപ്പോടിച്ച ഗൃഹനാഥന് എതിരെ കേസെടുത്ത് പോലീസ്

തിരുവല്ലത്ത് സ്ഥിരമായുള്ള രണ്ടുബലിമണ്ഡപങ്ങള്‍ക്ക് പുറമെ താല്‍ക്കാലികമായി ഏഴെണ്ണംകൂടി ഒരുക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ചുപുരോഹിതന്മാരാണ് കാര്‍മികത്വം വഹിക്കുന്നത്.

ശംഖുമുഖം കടപ്പുറത്ത് കോവിഡിന് ശേഷം ബലിച്ചടങ്ങുകള്‍ക്കായി പൂര്‍ണതോതില്‍ അനുമതിനല്‍കിയിട്ടുണ്ട്. വടക്കന്‍ കേരളത്തിലും ബലിച്ചടങ്ങുകള്‍ നടക്കുന്നുണ്ട്.

Exit mobile version