വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് കേറാൻ ശ്രമം; കൊല്ലത്ത് യുവതി അറസ്റ്റിൽ

കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ രേഖകളുമായി യുവതി ജോലിക്ക് എത്തിയത്.

കൊല്ലം: വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി നേടാൻ ശ്രമിച്ച യുവതി കൊല്ലത്ത് അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി ആർ. രാഖിയാണ് പിടിയിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ രേഖകളുമായി യുവതി ജോലിക്ക് എത്തിയത്. റാങ്ക് ലിസ്റ്റ് അഡ്വൈസ് മെമോ, നിയമന ഉത്തരവ് എന്നിവ വ്യാജമെന്ന് പോലീസും പി എസ് സിയും വ്യക്തമാക്കി.

അതേസമയം , വ്യാജ രേഖ നിര്‍മ്മിച്ചതിന്‍റെ പേരില്‍ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച കേസായിരുന്നു ഇത്. വിദ്യ സമർപ്പിച്ച വ്യാജരേഖ അഗളി പോ ലീസ് കണ്ടെടുത്തു എന്നാണ് ഏറ്റവുമൊടുവില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരം.

പാലാരിവട്ടത്തെ ഇൻ്റർനെറ്റ് കഫേയിൽ നിന്നാണ് വ്യാജരേഖയുടെ പ്രിൻ്റ് കണ്ടെടുത്തത്. ഇവിടെ നിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിൻ്റ് എടുത്തതെന്നും പോ ലീസ് കണ്ടെത്തി. കഫേ ഉടമയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഗൂഗിളിൻ്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത്

Exit mobile version