സ്‌കൂള്‍ വാനില്‍ വീടിനുമുന്നില്‍ വന്നിറങ്ങി, അതേ വാനിടിച്ച് എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം, അപകടം റോഡുമുറിച്ച് കടക്കവെ

തൃശൂര്‍; സ്‌കൂള്‍ വാനിടിച്ച് എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂര്‍ ജില്ലയിലെ വേലൂരിലാണ് സംഭവം. പണിക്കവീട്ടില്‍ രാജന്റേയും വിദ്യയുടേയും മകളായ ദിയയാണ് മരിച്ചത്.

സ്‌കൂള്‍ വാനില്‍ വീടിനു മുന്നില്‍ വന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ഇന്ന് നാല് മണിയോടെയാണ് സംഭവമുണ്ടായത്.

also read: യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു, 45 വര്‍ഷത്തിനുശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍, പ്രളയസാധ്യത

കുട്ടി വാനിന്റെ മുന്നിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു. വാനിടിച്ച് റോഡിലേക്ക് തെറിച്ചുവീണ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

also read: കഷണ്ടിയുള്ള കാര്യം മറച്ചുവെച്ചു, വിവാഹവേദിയിലെത്തിയപ്പോള്‍ ഊരിവീണ് വിഗ്, വരന് ക്രൂരമര്‍ദനം

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലക്കോട്ടുക്കര ഒയിറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ദിയ.

Exit mobile version