ഒമാനിൽ നിന്നും നാട്ടിലെത്തിയിട്ട് ഒരു ദിവസം; എറണാകുളത്തേക്ക് പുറപ്പെട്ട സാബികിന് ബസ് അപകടത്തിൽ ദാരുണമരണം

കണ്ണൂർ: സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് കണ്ണൂർ തോട്ടടയിൽ ഇന്നു പുലർച്ചെ ഉണ്ടായ അപകടത്തിൽ ഒരു ബസ് യാത്രികൻ മരിച്ചു. അപകടത്തിൽ ഇരുപത്തിയഞ്ചോളം പേർക്കു പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 12.45നാണ് അപകടമുണ്ടായത്.

കാഞ്ഞങ്ങാട് പടന്നക്കര സ്വദേശിയായ സാബിക് (27) ആണ് മരിച്ചത്. ഒമാനിൽനിന്നു കഴിഞ്ഞ ദിവസം നാട്ടിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ സാബിക്. ബസിൽ എറണാകുളത്തേക്ക് പോകവെയാണ്അപകടം സംഭവിച്ചത്. മംഗളൂരുവിൽനിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്.

ALSO READ- ബസ് യാത്രയ്ക്കിടെ മോഷണം; വീട്ടമ്മയ്ക്ക് നഷ്ടമായത് 12 പവനും എടിഎം കാർഡും; മൂന്നര പവൻ നഷ്ടമായെന്ന് യുവതി; മോഷണം പെരുകുന്നു

തലശ്ശേരിയിൽനിന്നു കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയിൽ ഇടിച്ച ബസ് റോഡിനു കുറുകെ തലകീഴായി മറിയുകയും ചെയ്തു. പരുക്കേറ്റ ലോറി ഡ്രൈവറെയും ബസ് യാത്രക്കാരെയും കണ്ണൂരിലെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version