‘വ്രതം നോക്കാന്‍ തുടങ്ങിയിട്ട് 92 ദിവസം! കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്രയും സന്തോഷം നല്‍കുന്നത്, സമാധാന അന്തരീക്ഷത്തില്‍ മകരവിളക്കിന് മുമ്പായി ദര്‍ശനം നടത്താം’ പ്രതീക്ഷയില്‍ രേഷ്മ നിശാന്ത്

കഴിഞ്ഞ ദിവസമാണ് ചരിത്രം കുറിച്ച് യുവതികള്‍ ശബരിമലയില്‍ എത്തിയത്.

കണ്ണൂര്‍: സുപ്രീംകോടതി വിധി വന്നതിനു ശേഷം ശബരിമലയില്‍ കയറാന്‍ ആദ്യം സന്നദ്ധത അറിയിച്ച യുവതി രേഷ്മ ഇപ്പോള്‍ പ്രതീക്ഷയിലാണ്. വ്രതം എടുത്തിട്ട് ഇപ്പോള്‍ 92 നാളുകളാണ് കടന്ന് പോയത്. കനകദുര്‍ഗയും ബിന്ദുവും കയറിയത് തനിയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് രേഷ്മ പ്രതികരിച്ചു. സമാധാന അന്തരീക്ഷത്തില്‍ മകരവിളക്കിന് മുമ്പായി ദര്‍ശനം നടത്താനാകും എന്ന പ്രതീക്ഷയും രേഷ്മ പങ്കുവെച്ചു.

കഴിഞ്ഞ ദിവസമാണ് ചരിത്രം കുറിച്ച് യുവതികള്‍ ശബരിമലയില്‍ എത്തിയത്. ഇതാണ് ഇപ്പോള്‍ രേഷ്മയുടെ പ്രചോദനവും. 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികള്‍ വെടിഞ്ഞ്, ഭര്‍തൃസാമീപ്യത്തില്‍ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച് ശബരിമലയിലേക്ക് യാത്ര തിരിക്കുമെന്നാണ് നേരത്തെ രേഷ്മ ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് വലിയ വിവാദത്തിനും ചര്‍ച്ചയ്ക്കുമാണ് വഴിവെച്ചിരിക്കുന്നത്. വീടിന് മുന്നില്‍ പ്രതിഷേധവുമായി ആളുകളെത്തിയെങ്കിലും തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് രേഷ്മ വ്യക്തമാക്കിയിരുന്നു.

നിലവില്‍ രേഷ്മയുടെ വീടിന് മുന്നിലെ പ്രതിഷേധത്തിനൊക്കെ അയവുണ്ടായിട്ടുണ്ട്. കൂടുതല്‍ യുവതികള്‍ സന്നിധാനത്ത് എത്തുന്നതോടെ എതിര്‍പ്പുകള്‍ കുറഞ്ഞു വരുമെന്നും സമാധാനാന്തരീക്ഷത്തില്‍ മല കയറാനാകുമെന്നുമുള്ള പ്രതീക്ഷ കൂടി രേഷ്മ പങ്കുവെച്ചു. രേഷ്മ. ശബരിമലയില്‍ പോകാന്‍ താല്പര്യമുണ്ടെന്ന് കാണിച്ച് രേഷ്മയും കണ്ണൂര്‍ സ്വദേശിനി ഷനിലയും കൊല്ലം സ്വദേശിനി ധന്യയും എറണാകുളത്ത് വാര്‍ത്താസമ്മേളനം നടത്തിയതും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് രേഷ്മ മാലയണിഞ്ഞ് വ്രതം ആരംഭിച്ചത്.

Exit mobile version