ഐക്യദാര്‍ഢ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് സമൂഹമധ്യത്തിലേക്കിറങ്ങേണ്ട സമയമായി..! അവരുടെ ലക്ഷ്യം കലാപമാണ് അതുകൊണ്ട് ഞങ്ങളുടെ ഗുരുസ്വാമിയെ അവര്‍ ആക്രമിച്ചു; രേഷ്മ നിശാന്ത്

കണ്ണൂര്‍: മലകയറാന്‍ ആഗ്രഹിച്ച് ഞങ്ങള്‍ മാലയിട്ടു. അന്നും ഞങ്ങളെ അവര്‍ ആക്രമിച്ചു. ശേഷം പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഗുരുസ്വാമിയെ ആക്രമിച്ചു. ഇതിലൂടെ ഇവര്‍ ലക്ഷ്യമിട്ടത് കലാപം തന്നെയാണ് രേഷ്മ നിശാന്ത്. കലാപമുണ്ടാക്കാന്‍ ഞങ്ങള്‍ കയറുന്നില്ലെന്ന് പറഞ്ഞതിനുള്ള മറുപടിയാണിതെന്നാണ് രേഷ്മ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്.

‘നിങ്ങള്‍ക്ക് കലാപമുണ്ടാക്കാന്‍ തത്കാലം ഞങ്ങള്‍ കയറുന്നില്ലെന്ന്, സമാധാനാന്തരീക്ഷത്തിന് കാത്തിരിക്കുന്നെന്ന് പറഞ്ഞതിനുള്ള ഉത്തരമാണിത്,ചോര വീഴ്ത്തുകയാണ് ലക്ഷ്യം, കലാപമാണ് ഉന്നം. യുവതികള്‍ കയറുന്നില്ലെങ്കിലും ആ അജണ്ട നടപ്പാക്കപ്പെടുന്നു.’ രേഷ്മ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് രേഷ്മയുടെ പ്രതികരണം.

ഐക്യദാര്‍ഢ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് സമൂഹമധ്യത്തിലേക്കിറങ്ങി വരിക തന്നെ വേണമെന്നും രേഷ്മ ആവശ്യപ്പെട്ടു. തങ്ങളെ പിന്തുണയ്ക്കുന്നു എന്ന കാരണത്താലാണ് സംഗീത് ആക്രമിക്കപ്പെട്ടതും രേഷ്മ പറയുന്നു.

കൊച്ചിയില്‍ തങ്ങള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തതിനു പിന്നാലെ സംഗീതിന്റെ പ്രൊഫൈലില്‍ നിന്നും അദ്ദേഹത്തിന്റെ പല തരത്തിലുള്ള ഫോട്ടോകള്‍ കുത്തിപ്പൊക്കി അധിക്ഷേപിച്ചിരുന്നുവെന്നും രേഷ്മ പറയുന്നു.

‘ഇതേ പ്രൊഫൈലും വെച്ചാണ് ഈ മനുഷ്യന്‍ 12 വട്ടവും മല ചവിട്ടിയത്. അന്നൊന്നും നിങ്ങള്‍ക്ക് ഒന്നും പരിശോധിക്കേണ്ടായിരുന്നു; ഈ ഇരട്ടത്താപ്പ് കാണാന്‍ തന്നെയാണ് പ്രൊഫൈല്‍ അതുപോലെ നിലനിര്‍ത്തി അദ്ദേഹം ഞങ്ങള്‍ക്കൊപ്പം പ്രസ് മീറ്റിലിരുന്നത്.

നിങ്ങള്‍ കണ്ടെടുത്ത ചിത്രങ്ങളൊക്കെ അരുതാത്തത് ആയിരുന്നുവെങ്കില്‍, ആ ഞാന്‍, എന്നെപ്പോലെ പലര്‍, വര്‍ഷങ്ങളായി പോകുന്നുവെങ്കില്‍, വ്രതം പാലിച്ചു വരുന്ന യുവതികളെ തടുക്കുന്നതിലെ സാംഗത്യമാണ് അദ്ദേഹം നിങ്ങളോടുന്നയിച്ചത്.’ രേഷ്മ പറയുന്നു.

ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകളുടെ ഗുരുസ്വാമിയായിരുന്നു സംഗീത്.

Exit mobile version