ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തു മുറിച്ച് കൊല്ലാന്‍ ശ്രമം, പിന്നാലെ ജീവനൊടുക്കി ഭര്‍ത്താവ്, നടുക്കം

തൃശ്ശൂര്‍: ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തു മുറിച്ച് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി . തൃശ്ശൂരിലെ കല്ലൂരിലാണ് സംഭവം. കല്ലൂര്‍ സ്വദേശി ബാബുവാണ് ജീവനൊടുക്കിയത്.

ഭാര്യ ഗ്രേസി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ച രണ്ടു മണിയോടെയായിരുന്നു സംഭവം. ഉറങ്ങുന്നതിനിടെ ഗ്രേസിയെ ബാബു വെട്ടുകത്തി ഉപയോഗിച്ച് കഴുത്തു മുറിച്ചു.

also read: പടി കയറുന്നതിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം, മതിയായ ചികിത്സ ആശുപത്രിയില്‍ നിന്നും കിട്ടിയില്ലെന്ന് മകന്‍, ഗുരുതര ആരോപണം

രക്തത്തില്‍ കുളിച്ച ഗ്രേസി വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയ തൊട്ടടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. നാട്ടുകാരാണ് ഗ്രേസിയെ ആശുപത്രിയില്‍ എത്തിച്ചത്.

also read: ബിഗ് ബോസ് സീസണ്‍ 5 കിരീടം ചൂടി അഖില്‍ മാരാര്‍; 50 ലക്ഷം രൂപ സമ്മാനം

പിന്നാലെ വീട്ടിലെത്തിയ സമീപവാസികള്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

ഗ്രേസി തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ രണ്ടു മക്കളും വിദേശത്താണ്. സംഭവത്തില്‍ പുതുക്കാട് പോലീസ് തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Exit mobile version