ജീവനക്കാര്‍ ആരും തിരിഞ്ഞുനോക്കിയില്ല, ഗുരുതരാവസ്ഥയിലായിരുന്ന രോഗി പടി കയറുന്നതിനിടെ വീണ് മരിച്ചു, കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

കൊല്ലം: ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഗൃഹനാഥന്‍ പടി കയറുന്നതിനിടെ വീണ് മരിച്ചു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് സംഭവം. കുറുമ്പാലൂര്‍ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്.

സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. ആശുപത്രി ജീവനക്കാരോ സെക്യൂരിറ്റിയോ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.

also read: മദ്യപിച്ചെത്തി എന്നും വഴക്ക്, ശല്യം സഹിക്കാനാവാതെ മകനെ മരത്തില്‍ കെട്ടിയിട്ട് തീവച്ച് കൊന്ന് പിതാവ്, നടുക്കം

രോഗം ഗുരുതരമായതോടെ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് രാധാകൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. ഇഞ്ചക്ഷന്‍ നല്‍കി അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റി. അവശനിലയിലായ ഇദ്ദേഹത്തെ പിന്നീട് രണ്ടാമത്തെ നിലയിലേക്ക് മാറ്റി.

also Read: ജോലി കഴിഞ്ഞ് തിരിച്ച് എത്തിയപ്പോള്‍ വീടിന് ഗേറ്റില്ല, ഞെട്ടി വീട്ടുകാര്‍: മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പോലീസ്

എന്നാല്‍ ഇവിടേക്ക് കൊണ്ടുപോകാന്‍ സഹായിക്കാന്‍ ആശുപത്രി ജീവനക്കാര്‍ ആരും വന്നിരുന്നില്ല. തുടര്‍ന്ന് രാധാകൃഷ്ണന്‍ പടികയറുകയായിരുന്നു. പാതിവഴിയില്‍ കുഴഞ്ഞ് വീണ് മരിച്ചു.

സ്ട്രെച്ചറോ വീല്‍ചെയറിലോ കൊണ്ടു പോകാന്‍ റാമ്പ് തുറന്ന് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും തന്റെ കയ്യിലേക്കാണ് അച്ഛന്‍ മരിച്ചുവീണതെന്നും മകന്‍അഭിജിത്ത് പറയുന്നു. ഐസിയിലോ ഗ്രീന്‍ ഏരിയയിലോ വിധഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കില്‍ അച്ഛന്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും മൃതശരീരം ചുമന്ന് താഴെ എത്തിക്കേണ്ടിവന്നുവെന്നും മകന്‍ പറയുന്നു.

Exit mobile version