പെരുന്നാള്‍ ആഘോഷിക്കാന്‍ മുത്തച്ഛന്റെ വീട്ടിലെത്തി, സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു, നാടിനെ നടുക്കി ദുരന്തവാര്‍ത്ത

കാസര്‍ഗോഡ് : കാസര്‍ഗോഡ് സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. മഞ്ചേശ്വരത്തെ അബ്ദുള്‍ ഖാദര്‍ നസീമ ദമ്പതികളുടെ മക്കളായ നവാസ് റഹ്‌മാന്‍ (22), നാദില്‍ (17) എന്നിവരാണ് മരിച്ചത്.

പെരുന്നാള്‍ ആഘോഷത്തിന് മുത്തച്ഛന്റെ വീട്ടിലെത്തിയതായിരുന്നു റഹ്‌മാനും നാദിലും. ഇരുവരും കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മൊഗ്രാല്‍ കൊപ്പളത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

also read: വടക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് വന്നുപോകാന്‍ ബുദ്ധിമുട്ട്, കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കണമെന്ന് ഹൈബി ഈഡന്‍, എതിര്‍ത്ത് സര്‍ക്കാര്‍

ഇരുവരും മുങ്ങിത്താഴുകയായിരുന്നു. വിവരം അറിഞ്ഞു കുമ്പള പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്.

also read: ഇന്ത്യയെ ദുര്‍ബലമാക്കും, രാജ്യം ഭരിക്കുന്നവരുടെ പുത്തന്‍ പടപ്പുറപ്പാട് ജനാധിപത്യത്തിന്റെ ബാലപാഠം മറന്നുകൊണ്ട്, ഏകസിവില്‍ കോഡിനെതിരെ കെടി ജലീല്‍

മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങളുടെ വിയോഗവാര്‍ത്ത ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും നാടിനെയും വേദനയിലാഴ്ത്തി.

Exit mobile version