നഗരത്തില്‍ കറങ്ങി ഹനുമാന്‍ കുരങ്ങ്, പത്ത് ദിവസം കഴിഞ്ഞിട്ടും പിടികൂടാനാവാതെ വലഞ്ഞ് മൃഗശാല അധികൃതര്‍

തിരുവനന്തപുരം: പത്ത് ദിവസം കഴിഞ്ഞിട്ടും തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടാനായില്ല. മൃഗശാല അധികൃതരെയെല്ലാം വട്ടംചുറ്റിച്ചുകൊണ്ടിരിക്കുകയാണ് കുരങ്ങ്.

ബെയ്ന്‍സ് കോമ്പൗണ്ട്, മസ്‌കറ്റ് ഹോട്ടല്‍ വളപ്പ്, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളായി കറങ്ങി നടക്കുകയാണ് കുരങ്ങിപ്പോള്‍. ഇതിനെ പിടികൂടാനായി മാനത്തും മരക്കൊമ്പിലും നോക്കി നടക്കുകയാണ് അധികൃതര്‍.

also read: ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത് മൂന്നാഴ്ച മുമ്പ്, വാഹനാപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം, ദുരന്തം ഭാര്യവീട്ടില്‍ പോയി മടങ്ങവെ

ജൂണ്‍ 13 നാണ് തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പപോയത്. ഇതിനിടെ രണ്ടു തവണ മൃഗശാല വളപ്പില്‍ പ്രവേശിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും പുറത്തേക്ക് ചാടിപ്പോയി.

also read; ബോയ്‌സ് ഹോമില്‍ നിന്ന് ചാടിയ നാല് കുട്ടികളെയും കണ്ടെത്തി

മൃഗശാല ജീവനക്കാര്‍ നൂലില്‍ കെട്ടി പഴങ്ങള്‍ എറിഞ്ഞു കൊടുക്കുന്നുണ്ട്. തളിരിലകളും കുരങ്ങന്‍ ഭക്ഷിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. പെണ്‍കുരങ്ങാണ് കൂട്ടില്‍ നിന്ന് ചാടിപ്പോയത്. സാധാരണ നിലയില്‍ ഇണയെ വിട്ടു പോകാത്ത ഇനമാണിത്. എന്നാല്‍ ഇണയെ കാണിച്ചിട്ടും അടുക്കാത്ത അവസ്ഥയിലാണ്.

Exit mobile version