ഒടുവിൽ ഹനുമാൻ കുരങ്ങിനെ പിടികൂടി; ജർമ്മൻ സംസ്‌കാരിക കേന്ദ്രത്തിലെ ശുചിമുറിയിൽ

തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ ഏറെ ദിവസത്തിന് ശേഷം പിടികൂടി. ജർമ്മൻ സംസ്‌കാരിക കേന്ദ്രത്തിലെ ശുചിമുറിയിൽ നിന്നാണ് കുരങ്ങിനെ പിടികൂടിയത്. ജൂൺ 13 നാണ് ഹനുമാൻ കുരങ്ങ് മൃഗശാലയിൽ നിന്ന് ചാടിപ്പോയത്. സിംഹങ്ങൾക്ക് ഒപ്പം തിരുപ്പതി വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നു കൊണ്ടു വന്ന ഹനുമാൻ കുരങ്ങുകളിൽ ഒന്നാണ് ചാടിപ്പോയിരുന്നത്.

ജീവനക്കാർ കൂടുതുറക്കുന്നതിനിടെ സംഭവിച്ച വീഴ്ച്ചയാകാം കുരുങ്ങ് ചാടിപ്പോകാൻ കാരണമെന്നായിരുന്നു വിലയിരുത്തൽ. പിന്നാലെ മൃഗശാല അധികൃതർ കുരങ്ങിനെ തിരഞ്ഞിറങ്ങിയിരുന്നു. എന്നാൽ രക്ഷപ്പെട്ട കുരങ്ങ് അടുത്ത ദിവസം തന്നെ തിരികെ മൃഗശാലയിലെ മരത്തിലേക്കെത്തി. പക്ഷേ താഴേക്ക് ഇറങ്ങാൻ തയാറായിരുന്നില്ല. ഇണയെ കാണിച്ചിട്ടും ഇഷ്ടഭക്ഷണം കാണിച്ചിട്ടും കുരങ്ങ് മരത്തിൽ തന്നെ തുടർന്നത് അധികൃതർക്ക് തലവേദനയായിരുന്നു.

നേരത്തെ മരത്തിനു മുകളിൽ ഇടം പിടിച്ച കുരങ്ങ് ദിവസങ്ങൾ കഴിഞ്ഞിട്ടും കുരങ്ങ് മരത്തിനു മുകളിൽ നിന്നും ഇറങ്ങിവന്നിരുന്നില്ല. മൃഗശാലയിലെ കാക്കകൾ മരത്തിനു മുകളിൽ വട്ടം ചുറ്റിപ്പറന്നതോടെയാണ് കുരങ്ങ് മരത്തിനു മുകളിൽ ഉണ്ടെന്നു മൃഗശാല അധികൃതർക്ക് മനസിലായത്. താഴെ വെള്ളം വെച്ചിട്ടുണ്ടെങ്കിലും അത് കുടിക്കാൻ പോലും കുരങ്ങ് ഇറങ്ങി വന്നില്ല.മയക്കുവെടി വെച്ച് പിടിക്കേണ്ടെന്ന് തീരുമാനിച്ചതോടെ കുരങ്ങ് നഗരത്തിലെ വിവധ സ്ഥലങ്ങളിലേക്ക് കടന്നിരുന്നു.

ALSO READ- വഴിയിൽ വീണ് കിടന്നത് അരലക്ഷംരൂപ; നേരെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് മാതൃകയായി സുൽഫിത; അഭിനന്ദനപ്രവാഹം

പിന്നീട് മ്യൂസിയം വളപ്പിനു അകത്ത് നിന്നും ജർമ്മൻ ാസംസകാരിക കേന്ദ്രത്തിലേക്ക് കുരങ്ങ് കടന്നുകളഞ്ഞിരുന്നു. ഇവിടെ മരത്തിൽ തങ്ങിയിരുന്ന കുരങ്ങിനെ ബലപ്രയോഗത്തിലൂടെ പി
ികൂടേണ്ടെന്ന് അധികൃതരും തീരുമാനിച്ചിരുന്നു. തിരികെ വരുന്നെങ്കിൽ വരട്ടെയെന്ന നിലപാടിലായിരുന്നു. എന്നാൽ ഒടുവിൽ ഇപ്പോൾ ശുചിമുറിയിൽ നിന്നും പിടിവീണിരിക്കുകയാണ്.

Exit mobile version