ബോധരഹിതയായ നിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു; കുളിമുറിയിൽ തലയിടിച്ചു വീണതെന്ന് ഭർത്താവ്; കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുണ്ടമൺകടവിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടമൺകടവ് ശങ്കരൻ നായർ റോഡിലെ വാടക വീട്ടിൽ താമസിക്കുന്ന വിദ്യയെന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിദ്യയെ ബോധമില്ലാത്ത രീതിയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അതേസമം, കുളിമുറിയിൽ തലയിടിച്ചു വീണാണ് വിദ്യ മരണപ്പെട്ടതെന്നാണ് ഭർത്താവ് പ്രശാന്ത് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

എന്നാൽ ഇക്കാര്യത്തിന് വിരുദ്ധമായ മൊഴിയാണ് വിദ്യയുടെ മകൻ നൽകിയിരിക്കുന്ന മൊഴി. അമ്മ കട്ടിലിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് വിദ്യയുടെ മകൻ വീട്ടുകാരെ വിളിച്ചറിയിച്ചത്. ഇവർ വീട്ടിലേക്ക് എത്തുമ്പോൾ തറയിൽ കിടക്കുന്ന രീതിയിലാണ് വിദ്യയെ കണ്ടത്.

ALSO READ- ടൈറ്റൻ പേടകത്തിന്റെ സുരക്ഷയിൽ സംശയിച്ചു; കോടതിയെ സമീപിച്ചതിന് ജോലി പോയെന്ന് ഓഷ്യൻഗേറ്റ് മുൻജീവനക്കാരൻ; അന്ന് എതിർത്തത് അപകടത്തിൽ മരിച്ച സിഇഒ

ഫൊറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. പ്രശാന്തിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തു.

Exit mobile version