രാത്രി ഹോസ്റ്റിൽ കടന്നുകയറി പെൺകുട്ടികളുടെ ഇടയിൽ കയറികിടക്കാൻ ശ്രമിച്ചു; 23കാരൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

പൂമാല: പെൺകുട്ടികളുടെ ഹോസ്റ്റലിൽ കടന്നുകയറിയ യുവാവ് പിടിയിൽ. ട്രൈബൽ ഹോസ്റ്റലിൽ അതിക്രമിച്ചുകടന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. അറക്കുളം അശോകകവല പാമ്പൂരിക്കൽ അഖിൽ പി രഘു (23) ആണ് അറസ്റ്റിലായത്.

ഹോസ്റ്റൽ അധികൃതരുടെ പരാതിയെ തുടർന്ന് കാഞ്ഞാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് എതിരേ പോക്സോ നിയമപ്രകാരം കേസ് എടുത്തു.

പൂമാല- മൂവാറ്റുപുഴ ബസിലെ ക്ലീനറാണ് പ്രതിയായ രഘു. ഇയാൾക്കെതിരെ മുട്ടം തൊടുപുഴ സ്റ്റേഷനുകളിൽ കേസുമുണ്ട്. ജൂൺ 15 പുലർച്ചെയാണ് ഇയാൾ ഹോസ്റ്റലിൽ കയറി പെൺകുട്ടികൾക്കിടയിൽ കിടക്കാൻ ശ്രമിച്ചത്. കുട്ടികൾ ഭയന്നു നിലവിളിച്ചപ്പോൾ പ്രതി ഓടിപ്പോവുകയായിരുന്നു.
ALSO READ- ‘തൊപ്പിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ! 60ൽ 58 കുട്ടികളും തൊപ്പിയുടെ ആരാധകർ’; ആയിരത്തോളം പെൺകുട്ടികളും: അനുഭവം പങ്കിട്ട് സന്തോഷ് കീഴാറ്റൂർ

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോടതി ഇയാളെ റിമാൻഡുചെയ്തു.

Exit mobile version