ആദ്യാക്ഷകരം പകര്‍ന്ന് നല്‍കിയ വിദ്യാലയത്തിലെത്തി, വര്‍ഷങ്ങള്‍ക്കിപ്പുറം ബാല്യകാല ഓര്‍മ്മകള്‍ പുതുക്കി പഴയ ഒന്നാംക്ലാസ്സുകാരനായി പ്രകാശ് കാരാട്ട്

പാലക്കാട്: ബാല്യകാല ഓര്‍മ്മകള്‍ പുതുക്കി ആദ്യാക്ഷകരം പകര്‍ന്ന് നല്‍കിയ വിദ്യാലയം സന്ദര്‍ശിച്ച് പോളിറ്റ് ബ്യൂറോ അംഗവും മുതിര്‍ന്ന സിപിഎം നേതാവുമായ പ്രകാശ് കാരാട്ട്. പാലക്കാട് വടക്കന്തറ ഡോ.നായര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലാണ് പ്രകാശ് കാരാട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയത്.

ഈ സ്‌കൂളിലായിരുന്നു പ്രകാശ് കാരാട്ട് ഒന്നാം ക്ലാസ് പൂര്‍ത്തിയാക്കിയത്. 1929 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളില്‍ പ്രകാശ് കാരാട്ട് ചേരുന്നത് 1953 ലാണ്. . ഒന്നാം ക്ലാസ് പഠനം പൂര്‍ത്തിയായതോടെ കുടുംബം പാലക്കാട് നിന്നും ബര്‍മയിലേക്ക് പോയി.

also read: അമ്മയും അച്ഛനും ജീവനൊടുക്കി; അഴുകിയ മൃതദേഹങ്ങൾക്ക് അരികിൽ കഴിഞ്ഞത് ആറ് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ്

തനിക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കിയ ആ സ്‌കൂള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ എന്നുമുണ്ടായിരുന്നു. സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ തന്നെക്കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു.

also read: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട നിലയില്‍: വയറിന്റെ ഭാഗം ഭക്ഷിച്ച നിലയില്‍: കാട്ടുപന്നി ആക്രമിച്ചതെന്ന് സൂചന

എപ്പോഴെങ്കിലും കേരളത്തിലെത്തിയാല്‍ സ്‌കൂളിലേക്ക് വരാമെന്നും വാക്കുനല്‍കിയിരുന്നു. ഈ വാക്ക് പാലിച്ചുകൊണ്ടായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയത്. താന്‍ പഠിച്ച ക്ലാസ് മുറിയും, കളിച്ചു നടന്ന സ്‌കൂള്‍ പരിസരവുമെല്ലാം വീണ്ടും കാണാനായതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം.

Exit mobile version