നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി അപകടം, വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

കോഴിക്കോട്: ബൊലേറോ ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്. കോഴിക്കോട് ജില്ലയിലെ താമരശേരി കൂടത്തായിയിലാണ് സംഭവം.

സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന കുട്ടികള്‍ക്കാണ് പരിക്കേറ്റത്. അതേസമയംഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

also read: സ്‌കൂട്ടറില്‍ മദ്യവില്‍പ്പന, പൊതുസ്ഥലങ്ങളില്‍ വെച്ച് ആളുകളെ കുടിപ്പിച്ച് അലമ്പാക്കുന്ന ‘ജവാന്‍’ ഷജീറി’നെ വലയിലാക്കി എക്‌സൈസ്

നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം കണ്ടയുടനെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ കുട്ടികളെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version