പാലക്കാട് എഐ ക്യാമറ സ്ഥാപിച്ച പോസ്റ്റ് ഇടിച്ച് തകര്‍ത്തു: കാറിനായി അന്വേഷണം

പാലക്കാട്: എഐ ക്യാമറ സ്ഥാപിച്ച പോസ്റ്റ് കാര്‍ ഇടിച്ച് തകര്‍ത്തു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പാലക്കാട് വടക്കഞ്ചേരി ആയക്കാട് ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

കാര്‍ ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിന്‍ തോപ്പിലാണ് കണ്ടെത്തിയത്.

വാഹനം ഇടിച്ചതിന്റെ ശക്തിയില്‍ തകര്‍ന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിന്‍ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ മനപ്പൂര്‍വം വാഹനം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും കാറിനെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പോലീസ് അറിയിച്ചു.

Exit mobile version