യുവതീ പ്രവേശനം..! മകരവിളക്ക് സമയത്ത് പുല്ലുമേട്ടില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും

പത്തനംതിട്ട: ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് പുല്ലുമേട്ടില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും. സ്ത്രീപ്രവേശനവും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് നീക്കം.

മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഇത്തവണ മലയില്‍ ഡ്യൂട്ടിക്കെത്തും കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 1400ല്‍ താഴെ മാത്രം പോലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ 500 പോലീസുകാരെ കൂടെ അധികമായി ഡ്യൂട്ടിക്ക് നിയമിക്കും. മകരവിളക്ക് സമയത്ത് പുല്ലുമേട്ടിലടക്കം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

മകരവിളക്കിനായി പുല്ലുമേട്ടില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ വിളിച്ച അവലോകനയോഗത്തില്‍ വിലയിരുത്തലുണ്ടായി. അതേസമയം സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് ഇപ്പോള്‍. നിരോധനാജ്ഞ ഇന്ന് അവസാനിക്കും.

Exit mobile version