സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തി: സെയില്‍സ്മാന്‍ മാറിയ തക്കത്തിന് മൂന്ന് പവന്റെ മാല കവര്‍ന്ന് സ്ത്രീ, അതിവിദഗ്ധ മോഷണം മലപ്പുറത്തെ ജ്വല്ലറിയില്‍

മലപ്പുറം: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തി യുവതി മൂന്നുപവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചു. മലപ്പുറം ചെമ്മാടുള്ള ജ്വല്ലറിയില്‍ മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ഒന്നര പവന്റെ രണ്ടു സ്വര്‍ണമാലകളാണ് കവര്‍ന്നത്. അതി വിദഗ്ധമായിട്ടായിരുന്നു മോഷണം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

സെയില്‍സ്മാന്‍ മാലകള്‍ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മാലകള്‍ എടുക്കാന്‍ സെയില്‍സ്മാന്‍ മാറിയ തക്കത്തിനാണ് യുവതി സ്വര്‍ണമാല കൈക്കലാക്കുന്നത്.

തുടര്‍ന്ന് കയ്യില്‍ കരുതിയ ബാഗിലേക്ക് സ്വര്‍ണമാല മാറ്റുകയായിരുന്നു. പിന്നീട് സ്വര്‍ണം വാങ്ങാതെ യുവതി ജ്വല്ലറിയില്‍ നിന്നും മടങ്ങി. യുവതി പോയ ശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വര്‍ണമാലകള്‍ കാണാനില്ലെന്നു വ്യക്തമായത്.

തുടര്‍ന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതി മാല മോഷ്ടിക്കുന്നത് വ്യക്തമായത്. സംഭവത്തില്‍ ജ്വല്ലറി ഉടമകള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി.

Exit mobile version