അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജൂണ്‍ അഞ്ചോടെ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് രൂപപ്പെട്ട് കഴിഞ്ഞാല്‍ തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

also read: ഫോൺ ഉപയോഗം എതിർത്ത ഭർത്താവിനെ ഉപേക്ഷിച്ച് നവവധു; ഭർതൃവീട്ടുകാർക്കെതിരെ പരാതിയും

കേരളത്തില്‍ വരും ദിവസങ്ങളിലെ മഴ സാധ്യത ഈ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാതയെ അടിസ്ഥാനമാക്കിയാവും . ചക്രവാതചുഴിയുടെ സ്വാധീനഫലമായി അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റുമാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

also read: വിജിലൻസും സർക്കാരും കർക്കശമായിട്ടും കൈക്കൂലിക്ക് കുറവില്ല; കോട്ടയത്ത് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൈക്കൂലി വാങ്ങി പേഴ്‌സിലേക്ക് വെയ്ക്കുന്നതിനിടെ പിടിയിൽ

അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികളും കടലില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Exit mobile version