ജനങ്ങളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന മുത്തശ്ശന്‍ മന്ത്രിയാവാത്തതില്‍ ഞാന്‍ അസ്വസ്ഥയാണ്, രാഹുല്‍ഗാന്ധിക്ക് ഏഴുവയസ്സുകാരിയുടെ കത്ത്

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഏഴുവയസ്സുകാരി എഴുതിയ കത്താണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. തന്റെ മുത്തശ്ശന്‍ മന്ത്രിയായില്ലെന്ന പരാതിയുമായാണ് രാഹുല്‍ ഗാന്ധിക്ക് ഏഴുവയസ്സുകാരിയുടെ കത്ത്.

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ടി ബി ജയചന്ദ്രയുടെ കൊച്ചുമകള്‍ ആര്‍ണ സന്ദീപ് ആണ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയത്. തന്റെ മുത്തശ്ശന് കാബിനറ്റ് പദവി നല്‍കണമെന്ന ആവശ്യവുമായാണ് കുട്ടി കത്തയച്ചത്.

also read: മേല്‍വിലാസം ചോദിച്ചെത്തി, പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം, ഫുഡ് ഡെലിവറി ബോയ് അറസ്റ്റില്‍

‘പ്രിയപ്പെട്ട രാഹുല്‍ഗാന്ധി, ഞാന്‍ ടി ബി ജയചന്ദ്രയുടെ കൊച്ചുമകളാണ്, മുത്തശ്ശന്‍ മന്ത്രിയാവാത്തതില്‍ ഞാന്‍ അസ്വസ്ഥയാണ്, കാരണം എന്റെ മുത്തശ്ശന്‍ കഠിനാധ്വാനിയാണ്, ജനങ്ങളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന മുത്തശ്ശന്‍ മന്ത്രിയാവേണ്ടത് അനിവാര്യമായിരുന്നു’ എന്ന് കുട്ടി കത്തില്‍ പറയുന്നു.

also read: മേല്‍വിലാസം ചോദിച്ചെത്തി, പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം, ഫുഡ് ഡെലിവറി ബോയ് അറസ്റ്റില്‍

മൂന്നാംക്ലാസുകാരിയായ ആര്‍ണ ജയചന്ദ്രയുടെ രണ്ടാമത്തെ മകന്‍ ടി ജെ സന്ദീപിന്റെ മകളാണ്. മുത്തശ്ശന് മന്ത്രിസ്ഥാനമില്ലെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കരയാന്‍ തുടങ്ങിയതാണ് ആര്‍ണ.

കുട്ടിയെ ആശ്വസിപ്പിക്കാനാണ് കുടുംബം, രാഹുലിന് കത്തെഴുതാന്‍ പറഞ്ഞത്, പക്ഷേ ആര്‍ണ അത് ഗൗരവത്തോടെ കാണുകയും കത്തെഴുതുകയും ചെയ്തു. കത്തുകണ്ട ജയചന്ദ്രയുടെ അനുയായികളാണ് രാഹുലിന് അയക്കാന്‍ തീരുമാനിച്ചതെന്നും ജയചന്ദ്രയുടെ മകന്‍ സന്ദീപ് പറയുന്നു.

Exit mobile version