ചക്കക്കൊമ്പനെ കാറിടിച്ചു, പരിക്കേറ്റ് കുട്ടിയുള്‍പ്പെടെ നാല് പേര്‍ ആശുപത്രിയില്‍

തൊടുപുഴ: ചക്കക്കൊമ്പനെ കാറിടിച്ചു. അപകടത്തില്‍ ഒരു കുട്ടിയടക്കം കാര്‍ യാത്രക്കാരായ നാലുപേര്‍ക്ക് പരിക്കേറ്റു. പൂപ്പാറയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് ചക്കക്കൊമ്പന്‍ എന്ന കാട്ടാനയെ കാറിടിച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോരത്തായിരുന്നു സംഭവം.

also read: പത്താം ക്ലാസ് പോലും കടന്നിട്ടില്ല: കൊച്ചിയില്‍ പൈല്‍സ് ഡോക്ടറായി ചികിത്സ നടത്തിയത് പശ്ചിമബംഗാള്‍ സ്വദേശി

ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പനെ ഇടിച്ചത്. റോഡിലേക്ക് ആന ഇറങ്ങിയത് അറിയാതെ മുന്നോട്ട് വന്ന കാര്‍ ചക്കക്കൊമ്പനെ വന്നിടിക്കുകയായിരുന്നു.

പൂപ്പാറിയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു കുടുംബം. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനത്തെ ചവിട്ടി തകര്‍ക്കാനുള്ള ശ്രമം നടത്തി. തലനാരിഴയ്ക്കാണ് കുടുംബം രക്ഷപ്പെട്ടത്.

also read: ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി തുറന്നു: എട്ട് ലക്ഷത്തിന്റെ 2000ത്തിന്റെ നോട്ടുകള്‍

പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Exit mobile version