വീടിന്റെ വരാന്തയില്‍ ഇരിക്കവെ മിന്നലേറ്റു, ഗൃഹനാഥന് ദാരുണാന്ത്യം

കോട്ടയം: മിന്നലേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന്‍ ആണ് മരിച്ചത്.

അറുപത്തിനാല് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് സംഭവം. വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണ് പീതാംബരന് മിന്നലേറ്റത്.

also read: ‘എനിക്ക് വേണ്ടി ജനങ്ങളുടെ വഴി തടയരുത്’; മുഖ്യമന്ത്രിക്കായി ഗതാഗതം തടസപ്പെടുത്തേണ്ട; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജനപ്രിയ തീരുമാനവുമായി സിദ്ധരാമയ്യ

ഈ സമയം പിതാംബരന്‍ വീട്ടില്‍ തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ പീതാംബരനെ കണ്ടെത്തിയത്.

also read: ദോഹയിൽ നിന്നെത്തിയ യാത്രക്കാരനിൽ സംശയം; സ്‌കാനിംഗിൽ കണ്ടെത്തിയത് ശരീരത്തിനുള്ളിലെ 35 ലക്ഷം രൂപയുടെ സ്വർണം; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയും നശിച്ചു.

Exit mobile version