കത്തിയെടുത്തത് പുരുഷ ഡോക്ടറെ ഉപദ്രവിക്കാന്‍, വന്ദനയെ ലക്ഷ്യം വെച്ചിരുന്നില്ലെന്ന് പ്രതി സന്ദീപ്, മാനസിക പ്രശ്‌നമില്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം നടുക്കിയ കൊലപാതകമായിരുന്നു യുവഡോക്ടര്‍ വന്ദനയുടേത്. കൊലപാതക കേസിലെ പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഡോക്ടര്‍. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയാണ് പരിശോധന നടത്തിയത്.

നിലവില്‍ സന്ദീപിനെ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. സന്ദീപ് പ്രകടിപ്പിച്ച വിഭ്രാന്തി ലഹരിയുടെ അമിത ഉപയോഗം മൂലമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍. നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാനെത്തുന്നുവെന്ന തോന്നലായിരുന്നു തനിക്ക് എന്ന് സന്ദീപ് പോലീസിനോട് പറഞ്ഞു.

also read: അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇതൊക്കെ സംഭവിക്കും: 10 പ്രവചനങ്ങളുമായി മുരളി തുമ്മാരുകുടി

അതിനാലാണ് പൊലീസിനെ വിളിച്ചത്. ആദ്യം പൊലീസെത്തിയപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു.വെന്നും അവര്‍ പോയശേഷം വീണ്ടും വിളിച്ചുവരുത്തിയെന്നും ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടെയുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.

അവരും എന്നെ ഉപദ്രവിക്കും എന്ന് തോന്നിയതോടെയാണ് കത്തിയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമിച്ചതെന്നും വന്ദനയെ ലക്ഷ്യംവെച്ചില്ലെന്നും സന്ദീപ് പറഞ്ഞു. ജയില്‍ സൂപ്രണ്ട് സത്യരാജിന്റെ നേതൃത്വത്തിലാണ് സന്ദീപില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.

also read: ‘എന്നെ വളരെയധികം ആകര്‍ഷിച്ചു’: രണ്ടാം ക്ലാസ്സുമുതല്‍ കവിതകളെഴുതുന്ന കുഞ്ഞ് ദിയയെ നേരില്‍ അഭിനന്ദിച്ച് ശശി തരൂര്‍ എംപി

സംഭവത്തില്‍ യാതൊരു കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെയാണ് സന്ദീപ് പ്രതികരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു . അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍ നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങിയെന്ന് സന്ദീപ് സമ്മതിച്ചു.

Exit mobile version