പറവൂരില്‍ പുഴയില്‍ വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം വടക്കന്‍ പറവൂര്‍ ചെറിയ പല്ലന്‍തുരുത്തില്‍ പുഴയില്‍ വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12), പല്ലം തുരുത്ത് സ്വദേശിയായ ശ്രീവേദ (10),വടക്കന്‍ പറവൂര്‍ മന്നം സ്വദേശിയായ അഭിനവ് (12) എന്നിവരാണ് മരിച്ചത്.

പറവൂര്‍ ചെറിയപല്ലന്‍തുരുത്ത് തട്ടുകടവ് പുഴയിലാണ് കുട്ടികളെ കാണാതായത്. ഉച്ചക്ക് ശേഷം കുളിക്കാനെത്തിയതായിരുന്നു കുട്ടികള്‍. ഇവരുടെ സൈക്കിളും തുണികളും പുഴയുടെ ഓരത്ത് ഇരിക്കുന്നത് കണ്ട് നാട്ടുകാര്‍ കുട്ടികളെ തിരയുകയായിരുന്നു. പിന്നീടാണ് കുട്ടികളെ പുഴയില്‍ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്. അവധിക്ക് ബന്ധുവീട്ടില്‍ എത്തിയതാണ് ശ്രീരാഗ്.

Exit mobile version