ക്ഷേത്ര കുളത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു: ശബരിമല വ്രതാനുഷ്ഠങ്ങളുടെ ഭാഗമായി കുളിയ്ക്കുന്നതിനിടെ അപകടം

പാലക്കാട്: ക്ഷേത്ര കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍ വടക്കത്ത് വളപ്പില്‍ സുന്ദരന്റെ മകന്‍ ശബരി (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം. ശബരിമല വ്രതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു ശബരി.

അപകട സമയത്ത് 50 ഓളം സ്വാമിമാര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയിരുന്നു. ഇതിനിടയില്‍ നിന്നും ശബരിയെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവില്‍ വെള്ളത്തിനടിയില്‍ നിന്നും ശബരിയെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Exit mobile version