മോഷണക്കേസിൽ പിടികൂടിയ പ്രതികൾ പോലീസ് സ്‌റ്റേഷനിലിട്ട് പോലീസുകാരെ മർദ്ദിച്ചു; സംഭവം പെരുമ്പാവൂരിൽ

കൊച്ചി: വീണ്ടും പോലീസുകാർക്ക് നേരെ പിടികൂടിയ പ്രതികളുടെ ആക്രമണം. എറണാകുളം പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ പ്രതികൾ മർദ്ദിക്കുകയായിരുന്നു.

വാഹന മോഷണക്കേസിൽ പിടിയിലായ നാല് പ്രതികളാണ് പോലീസുകാരെ ആക്രമിച്ചത്. കുറുപ്പുംപടി പോലീസ് എടുത്ത കേസിൽ ഫിംഗർ പ്രിന്റ് എടുക്കാൻ ആണ് ഇവരെ പെരുമ്പാവൂർ സ്റ്റേഷനിൽ എത്തിച്ചത്. ഇതിനിടെയാണ് പ്രതികൾ അക്രമാസക്തരായത്.

ALSO READ- ശമ്പളം മുപ്പതിനായിരം, വാങ്ങി കൂട്ടിയത് കോടിക്കണക്കിന് രൂപയുടെ സ്വത്ത്; 20 വാഹനങ്ങൾ, ആഡംബര വീട്; വനിതാ എഞ്ചിനീയറുടെ സ്വത്ത് കണ്ട് ഉദ്യോഗസ്ഥർക്ക് ഞെട്ടൽ

എസ്‌ഐ റിൻസ്, സിപിഒമാരായ നിസാർ സുധീർ എന്നിവർക്കാണ് പരിക്കേറ്റത്. കൊടുങ്ങല്ലൂർ സ്വദേശി തണ്ടിൽ, കൊണ്ടോട്ടി സ്വദേശി അജിത്ത്, കോഴിക്കോട് സ്വദേശി ക്രിസ്റ്റഫർ, അങ്കമാലി സ്വദേശി റിയാദ് എന്നിവരാണ് പോലീസിനെ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

Exit mobile version