നിയന്ത്രണം വിട്ട് കാര്‍ കലുങ്കില്‍ ഇടിച്ച് മറിഞ്ഞ് അപകടം, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഏഴുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കുന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് മറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലാണ് നടുക്കുന്ന അപകടം.

അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഉരുവച്ചാല്‍ കയനി സ്വദേശികളായ അരവിന്ദാക്ഷന്‍(65), ഷാരോണ്‍ (8) എന്നിവരാണ് കാറപകടത്തില്‍ മരിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

also read: സി ബി എസ് ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു, വിജയശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ പിന്നില്‍, മികച്ച നേട്ടവുമായി കേരളം, പിന്നില്‍ യുപി

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും ഉരുവച്ചാല്‍ കയനിയിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ചിരുന്ന ടവേര കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ പൂര്‍ണമായും തകര്‍ന്നു.

Exit mobile version