എക്‌സറേ എടുക്കാൻ പോകുമ്പോഴാണ് സന്ദീപ് ഡോ.വന്ദനയെ ആക്രമിച്ചത്; കയ്യിൽ കത്രിക ഉണ്ടെന്ന് അറിഞ്ഞില്ലെന്ന് കുത്തേറ്റ് ചികിത്സയിലിരിക്കുന്ന ബിനു

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് എത്തിച്ച സന്ദീപ് അക്രമാസക്തനായത് എക്‌സറേ എടുക്കാൻ കൊണ്ടുപോവുമ്പോഴെന്ന് കൂടെ ഉണ്ടായിരുന്ന ബിനു. മുറിവ് പരിശോധിച്ച ശേഷം എക്‌സറേ എടുക്കാൻ പോകുമ്പോഴായിരുന്നു സന്ദീപ് ഡോ. വന്ദനയ്ക്കുനേരെ ആക്രമണം നടത്തിയതെന്ന് ചികിത്സയിലിരിക്കുന്ന ബിനു പ്രതികരിച്ചു.

സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റാണ് ബിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ‘സന്ദീപിന്റെ കയ്യിൽ കത്രിക ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. ആദ്യം കഴുത്തിന് കുത്തുകയും പിന്നെ ഹോം ഗാർഡിന്റെ തലയ്ക്കുമാണ് കുത്തിയത്.’- ബിനു പറഞ്ഞു.

also read- വന്ദനയെ ഒരുനോക്ക് കാണാൻ, മുന്നറിയിപ്പില്ലാതെ വീട്ടിലെത്തി മന്ത്രി വീണ ജോർജ്; പൊട്ടിക്കരഞ്ഞ് ആരോഗ്യമന്ത്രി

തലേദിവസം മുതൽ സന്ദീപ് പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചത്. പോലീസ് കൊണ്ടുപോയപ്പോൾ പരിചയക്കാരനായതിനാൽ ഒപ്പം പോയതാണെന്നും സിപിഎം പ്രാദേശിക പ്രവർത്തകൻ കൂടിയായ ബിനു പറഞ്ഞു.

Exit mobile version