മീനിന് തീറ്റകൊടുക്കാന്‍ പോയി, പടുതാകുളത്തില്‍ കാല്‍വഴുതി വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

നെടുങ്കണ്ടം: മീനിന് തീറ്റകൊടുക്കാന്‍ പോയ വിദ്യാര്‍ത്ഥിനി കുളത്തില്‍ മുങ്ങി മരിച്ചു. ഇടുക്കിയിലാണ് സംഭവം. കട്ടക്കാല വരിക്കപ്ലാവ് വിളയില്‍ സുരേഷിന്റെ മകള്‍ അനാമിക ആണ് പടുതാകുളത്തില്‍ മുങ്ങിമരിച്ചത്. പതിനാറ് വയസ്സായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് സംഭവം. സ്‌കൂള്‍ ഗ്രൂപ്പില്‍ പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മെസ്സേജ് അയച്ചതിനു ശേഷം അനാമിക വീടിന് തൊട്ട് സമീപത്തായുള്ള പടുതാക്കുളത്തില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കാനായി പോയതായിരുന്നു.

also read: കുട്ടികളോടും സഹപ്രവര്‍ത്തകരോടും നല്ല പെരുമാറ്റം; സ്‌കൂളില്‍ പ്രശ്‌നക്കാരനായിരുന്നില്ല: സന്ദീപിനെ കുറിച്ച് പ്രധാന അധ്യാപിക

എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും മകള്‍ തിരിച്ചെത്തായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് പടുതാക്കുളത്തിന് സമീപത്തായി കുട്ടിയുടെ ഒരു ചെരിപ്പും കുളത്തിനുള്ളില്‍ മറ്റൊരു ചെരുപ്പും കണ്ടെത്തുത്തിയത്. വീട്ടുകാര്‍ അലമുറയിട്ട് കരഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി കുളത്തില്‍ തെരച്ചില്‍ നടത്തി.

also read: ഡോ. വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍

എന്നാല്‍ ആദ്യം കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുളത്തിന്റെ ഒരു ഭാഗം തകര്‍ത്ത് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടതോടെയാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി കാല്‍വഴുതി കുളത്തില്‍ വീണതാവാമെന്നാണ് പോലീസിന്റെ നിഗമനം.

Exit mobile version