ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്; കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു: അനുശോചിച്ച് മോഹൻലാൽ

മലപ്പുറം: താനൂരിലെ ബോട്ടപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് നടൻ മോഹൻലാൽ. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടതെന്നും ആശുപത്രിയിൽ ആയവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും താരം സോഷ്യൽമീഡിയ കുറിപ്പിലൂടെ പ്രതികരിച്ചു.

‘വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരിൽ സംഭവിച്ചത്. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. ഹോസ്പിറ്റലിൽ ആയവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു’- മോഹൻലാൽ കുറിച്ചു.


നേരത്തെ, ബോട്ടപകടത്തിൽ മരിച്ചവർക്ക് അനുശോചനവുമായി മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും രംഗത്തെത്തിയിരുന്നു. മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവം അങ്ങേ അറ്റം ദുഃഖമുണ്ടാക്കുന്നതാണ്.ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നാണ് മമ്മൂട്ടി കുറിച്ചത്.

also read- ‘പ്രളയം സ്റ്റാർ’ എന്നു വിളിച്ച് അപഹസിച്ച ടൊവീനോ തോമസിന് കാലം കാത്തുവെച്ച കാവ്യനീതിയാണ് ഈ കൈയ്യടികൾ; 2018 സിനിമയുടെ വിജയത്തെ കുറിച്ച് നടി റോഷ്‌ന

‘മരിച്ചവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അനുശോചനവും പ്രാർത്ഥനയും’ എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അനുശോചിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് താനൂർ തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയത്. അപകടത്തിൽ ഇതുവരെ കുട്ടികളും സ്ത്രീകളുമടക്കം 22 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

Exit mobile version