ആശ്രമം കത്തിച്ചത് സന്ദീപാനന്ദഗിരിയെ ഒരു പാഠം പഠിപ്പിക്കാന്‍, മുഖ്യ സൂത്രധാരന്‍ ബിജെപി കൗണ്‍സിലര്‍ വി ജി ഗിരികുമാര്‍

തിരുവനന്തപുരം: ആശ്രമം കത്തിച്ചത് സന്ദീപാനന്ദഗിരിയെ ഒരു പാഠം പഠിപ്പിക്കാനാണെന്ന് ബിജെപി കൗണ്‍സിലര്‍ വി ജി ഗിരികുമാര്‍. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ വി ജി ഗിരികുമാറാണെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കാന്‍ നിര്‍ദേശിച്ചത് ഗിരികുമാറാണ്. ശബരിമല യുവതീ പ്രവേശത്തെ സന്ദീപാനന്ദഗിരി അനുകൂലിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും ഒന്നാം പ്രതി പ്രകാശും മൂന്നാം പ്രതി ശബരി എസ് നായരും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

also read: അതിര്‍ത്തിയിലൂടെ കറക്കം, കാണാതായ അരിക്കൊമ്പന്‍ വീണ്ടും റേയ്ഞ്ചില്‍, റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ കിട്ടിത്തുടങ്ങിയെന്ന് വനംവകുപ്പ്

കഴിഞ്ഞ ദിവസമാണ് പിടിപി നഗറില്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ ആയ ഗിരികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആശ്രമം കത്തിക്കുന്നതിന് ആറു ദിവസം മുമ്പ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലേക്ക് ഗിരികുമാറിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച നടന്നിരുന്നു.

Exit mobile version