വിവാഹചടങ്ങിനെത്തിയ 5 വയസുകാരന്‍ ഓഡിറ്റോറിയത്തിലെ ഊഞ്ഞാലില്‍ നിന്ന് വീണു മരിച്ചു

കോഴിക്കോട്: കൊടുവള്ളി അമ്പലക്കണ്ടിയില്‍ ഓഡിറ്റോറിയത്തില്‍ വിവാഹത്തിന് എത്തിയ 5 വയസ്സുകാരന്‍ ഊഞ്ഞാലില്‍ നിന്ന് വീണ് മരിച്ചു. മാവൂര്‍ ആശാരി പുല്‍പറമ്പ മുസ്തഫയുടെ മകന്‍ മുഹമ്മദ് നഹല്‍ ആണ് മരിച്ചത്.

ഓമശ്ശേരി അമ്പലക്കണ്ടിയിലെ സ്‌നേഹതീരം ഓഡിറ്റോറിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. വിവാഹചടങ്ങിന് കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി.

കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ചിരുന്ന ഊഞ്ഞാലില്‍ കളിച്ചു കൊണ്ടിരിക്കെ വീണ് കമ്പികള്‍ക്കടിയില്‍ കുരുങ്ങുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version