മുന്‍ എംഎല്‍എ എം ചന്ദ്രന്‍ അന്തരിച്ചു, വിടവാങ്ങിയത് മുതിര്‍ന്ന സിപിഎം നേതാവ്

പാലക്കാട് : മുന്‍ എംഎല്‍എ എം ചന്ദ്രന്‍ അന്തരിച്ചു. പാലക്കാട് ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവുമാണ് അദ്ദേഹം. 77 വയസായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

death | bignewslive

അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

also read: വീടിനോട് ചേര്‍ന്ന പടക്ക നിര്‍മ്മാണശാലയില്‍ ഉഗ്രസ്‌ഫോടനം, തിരിച്ചറിയാനാവാതെ ഒരു മൃതദേഹം

2006 മുതല്‍ 2016 വരെ ആലത്തൂരില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നുഎം ചന്ദ്രന്‍. സി.പിഎം മുന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ അദ്ദേഹം 1987 മുതല്‍ 1998 വരെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു.
death | bignewslive

Exit mobile version