പാലക്കാട് വീണ്ടും നിപ; പനി ബാധിച്ച് മരിച്ച 58-കാരന് നിപ സ്ഥിരീകരിച്ചു, സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണമെന്ന് നിര്‍ദേശം

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. ഇതോടെ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. നിപ്പ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ടൈയ്ന്‍മെന്റ് സോണുകള്‍ ഉടന്‍ പ്രഖ്യാപിക്കും.

മരിച്ച പാലക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പാലക്കാട് കുമരംപുത്തൂര്‍ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചതായി ഇന്നലെ രാത്രി റിപ്പോര്‍ട്ട് വന്നത്. പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ സാമ്പിള്‍ വിശദ പരിശോധനയ്ക്ക് പുണെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

Exit mobile version